ന്യൂയോർക്ക് : കൊറോണ വൈറസിന്റെ വ്യാപനത്തെത്തുടർന്ന് നഗരത്തിലെ പൊതുവിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് നഗരത്തിലെ കത്തോലിക്കാ വിദ്യാലയങ്ങൾ വ്യക്തിഗത പഠനത്തിനായി തുറക്കും. മേയർ ഡി ബ്ളാസിയോ, വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ യാതൊരു പ്രസ്താവനയും പുറപ്പെടുവിച്ചിട്ടില്ല. കത്തോലിക്കാ സ്കൂളികൾ തുറന്നനിടുന്നതിനെപ്പറ്റി സൂപ്രണ്ട് മൈക്കിൾ ഡീഗൻ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. കത്തിൽ ന്യൂയോർക്കിലെ പൊതുവിദ്യാലയങ്ങൾ ഉടൻ വ്യക്തിഗത പഠനത്തിനായി തുറക്കുമെന്ന് സൂചനയുണ്ടായിരുന്നു. കുട്ടികൾക്ക് സാധ്യമായ ഏറ്റവും മികച്ച സാഹചര്യം പഠിക്കാൻ തയ്യാറാക്കണമെന്ന് നേരെത്തെ പൊതു അഭിപ്രായമുണ്ടായിരുന്നു.
ഈ പ്രതിസന്ധികാലഘട്ടത്തിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന് നിരീക്ഷിക്കേണ്ടതുണ്ടെന്ന മേയർ ഡി ബ്ളാസിയോയുടെ അഭിപ്രായത്തോട് പ്രതികരിച്ച സൂപ്രണ്ട് മൈക്കിൾ ഡീഗൻ, തങ്ങളുടെ കത്തോലിക്കാ സ്കൂളുകൾ ന്യൂയോർക്ക് സിറ്റി പബ്ലിക്ക് സ്കൂളിൽ നിന്നും സ്വതന്ത്രമായി പ്രവർത്തിക്കുകയാണെന്ന് പ്രസ്താവിച്ചിരുന്നു. തങ്ങളുടെ സ്കൂളുകൾ കഴിയുന്നത്ര സുരക്ഷിതമായി സൂക്ഷിക്കാൻ ഞങ്ങളുടെ സ്കൂൾ കമ്മ്യൂണിറ്റിയിലെ ഓരോ അംഗവും സ്വയം സമർപ്പിതരാണെന്നും ഈ ശ്രമങ്ങൾ ഇതുവരെ ഫലപ്രദമായിരുന്നെന്നും രൂപതയിലെ കത്തോലിക്കാ സ്കൂളുകളുടെ സൂപ്രണ്ട് ഡോ.തോമസ് ചാഡ്സുത്കോ പറഞ്ഞു. സ്കൂളുകൾ തുറക്കുന്ന വിഷയത്തിൽ നഗരത്തിലെ രണ്ട് കത്തോലിക്കാ രൂപതകൾ ഐക്യത്തോടെ പ്രവർത്തിക്കാൻ ധാരണയായെന്നും ഡീഗൻ ട്വിറ്ററിൽ രേഖപ്പെടുത്തിയിരുന്നു. സ്കൂളുകൾ തുറന്നിടുന്നത് തികച്ചും കുട്ടികളുടെ വികസനത്തിനായിട്ടാണെന്നും സൂപ്രണ്ട് പറഞ്ഞു.
ബ്രൂക്ലിൻ രൂപതയ്ക്ക് 69 കത്തോലിക്കാ സ്കൂളുകളാണ് നിലവിലുള്ളത്. ന്യൂയോർക്ക് അതിരൂപതയുടെ കീഴിൽ 172 സ്കൂളുകളും പ്രവർത്തിക്കുന്നുണ്ട്. ഈ രണ്ട് രൂപതകളിലെയും സ്കൂളുകൾ സംയോജിപ്പിച്ച് ഏകദേശം 84,000 കുട്ടികൾ പഠിക്കുന്നുണ്ട്. കൊറോണ വൈറസ് കേസുകൾ രാജ്യത്തുടനീളം വർദ്ധിച്ചുകൊണ്ടിരിക്കെ സ്കൂളുകൾ പ്രധാനമായും ഈ അണുബാധയുടെ ഉറവിടങ്ങളല്ലാതാക്കുവാൻ അധികൃതർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group