കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ 32 രൂപതകളിലെയും സ്കൂളുകളില്‍ നാളെ പ്രതിഷേധ ദിനമായി ആചരിക്കും.
ജൂണ്‍ എട്ട് പൊതു വിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കണക്കാക്കുന്ന ദിനമാണ്.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ 2021 മുതല്‍ നിയമനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും നിസ്സാര കാരണങ്ങള്‍ പറഞ്ഞ് എഇഒ, ഡിഇഒ, ആര്‍ഡിഡി ഓഫീസുകളില്‍ ഫയലുകള്‍ തീര്പ്പുകല്പിക്കാത്ത അവസ്ഥയാണുള്ളതെന്നും അധ്യാപകര്‍ പറയുന്നു. ഇതിനെതിരേ ജോലിചെയ്തു പ്രതിഷേധിക്കുകയാണ് അധ്യാപകര്‍.
നിയമനങ്ങള്‍ അംഗീകരിക്കാത്ത പക്ഷം എഇഒ, ഡിഇഒ, ആര്‍ഡിഡി, സെക്രട്ടേറിയറ്റ് തുടങ്ങിയ ഇടങ്ങളില്‍ ധര്‍ണ്ണയുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. വര്‍ഗീസ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group