മരിയൻ തീർത്ഥാടനം ഉപേക്ഷിക്കണം: ചൈനീസ് ഭരണകൂടം…

മരിയൻ തീർത്ഥാടനം ഉപേക്ഷിക്കാനും, പകരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനും ചൈനീസ് സർക്കാർ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്.ക്രൈസ്തവ വിശ്വാസികളുടെ ദേശീയ തീർത്ഥാടനകേന്ദ്രമായ അവർ ലേഡി ഓഫ് ഷേഷൻ തീർത്ഥാടന കേന്ദ്രത്തിലേക്കുള്ള വിശ്വാസികളുടെ തീർത്ഥാടനത്തിനാണ് പാർട്ടി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഏഷ്യാന്യൂസിന്റെ എഡിറ്റർ ഇൻ ചീഫ് ആയി പ്രവർത്തിച്ച മിഷ്ണറി വൈദികനും, മാധ്യമപ്രവർത്തകനുമായ ബർണാർഡോ സെർവേലേറ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നു വിവിധ രൂപതകളില്‍ ശതാബ്ദി ആഘോഷം നടന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. കത്തോലിക്കാ പ്രബോധനങ്ങൾ മുഴുവനായി വിശ്വാസികൾക്ക് പകർന്നു കൊടുക്കുന്നതിൽ നിന്നും വൈദികർക്ക് നിയന്ത്രണങ്ങൾ ഉണ്ടെന്നും, ദേശീയതയും, പാർട്ടിയോടുള്ള സ്നേഹവും വചന പ്രബോധനങ്ങളിൽ ഉൾപ്പെടുത്താൻ അവർ നിർബന്ധിക്കപ്പെടുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും ഫാ. ബർണാർഡോ പറഞ്ഞു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group