ജപമാലയജ്ഞത്തിന് തയാറെടുത്ത് ഭാരതത്തിലെ കത്തോലിക്കാ വിശ്വാസികൾ…

പരിശുദ്ധ ജപമാലയിലൂടെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി രാജ്യത്തെ സമർപ്പിച്ചുകൊണ്ട് ഏഴു നിയോഗങ്ങളുമായി കത്തോലിക്കാ വിശ്വാസികൾ ഒക്‌ടോബർ 10ന് ജപമാല യജ്ഞം സംഘടിപ്പിക്കുന്നു.റോസറി എക്രോസ് ഇന്ത്യ’ എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ജപമാല പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുന്നത്.ദൈവമാതാവിന്റെ മാധ്യസ്ഥ്യം തേടി പോളണ്ടിൽ സംഘടിപ്പിച്ച ‘റോസറി ഓൺ ബോർഡറി’ന്റെയും ബ്രിട്ടണിൽ നടന്ന ‘റോസറി ഓൺ കോസ്റ്റിന്റെയും’ മാതൃകയിൽ ഇന്ത്യയിൽ 2018ൽ ആരംഭിച്ച കൂട്ടായ്മയാണ് ‘റോസറി എക്രോസ് ഇന്ത്യ’. അതിന്റെ തുടർച്ചയായാണ് ഇത്തവണയും ഇന്ത്യയിൽ ജപമാല യജ്ഞം സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ, വൈകിട്ട് 5.00ന് ഒരേസമയം വീടുകളിൽ ജപമാല അർപ്പിക്കണമെന്നാണ് നിർദേശം.കോവിഡ് വിമുക്തിയും രോഗബോധിതരുടെ സംരക്ഷണവും; വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണം തിരുസഭയ്ക്ക് ലഭിക്കാൻ; വൈദികർക്കും സമർപ്പിതർക്കും വേണ്ടി; ജീവൻ, വിവാഹ- കുടുംബ മൂല്യങ്ങൾ സംരക്ഷിക്കപ്പെടാൻ; ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളുടെ സ്വർഗപ്രവേശനം; തിരുഹൃദയത്തിനും വിമലഹൃദയത്തിനും എതിരായി ചെയ്ത പാപങ്ങൾക്ക് പ്രായശ്ചിത്തം; വിമലഹൃദയ നാഥയുടെ കീർത്തി പ്രഘോഷിക്കപ്പെടാൻ തുടങ്ങിയവയാണ് പ്രാർത്ഥനാ നിയോഗങ്ങൾ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group