കത്തോലിക്കരെന്ന വ്യാജേനയെത്തിയ അജ്ഞാത സംഘം കാമറൂണിൽ വൈദികനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി.
ഒബാലയിലെ കമ്യൂണിനെയും കാമറൂണിയൻ തലസ്ഥാനമായ യൗണ്ടെയും ബന്ധിപ്പിക്കുന്ന ഒരു റെയിൽവേ ട്രാക്കിൽ നിന്നും കത്തോലിക്കാ പുരോഹിതന്റെ മൃതദേഹം കണ്ടെത്തി. ഫാ. ഒലിവിയർ എൻറ്റ്സ എബോഡെയെയാണ് ഇടവകക്കാരെന്ന വ്യാജേന അജ്ഞാതർ തട്ടിക്കൊണ്ടു പോയതിനു ശേഷം കൊലപ്പെടുത്തിയത്.
പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, സംഭവം നടക്കുന്ന ദിവസം രാത്രി ചില ആളുകൾ ഫാ. ഒലിവിയറിനെ, ഒരു ബന്ധുവിന്റെ ആരോഗ്യനില വളരെ മോശമാണെന്നും തങ്ങൾക്ക് അദ്ദേഹത്തിന്റെ സേവനം അടിയന്തിരമായി ആവശ്യമാണെന്നും അറിയിച്ചു. കൂദാശകൾ കൊടുക്കാൻ അവരുടെ വാഹനത്തിൽ കയറാൻ ഫാ. ഒലിവിയർ സമ്മതിച്ചു. എന്നാൽ, വഴിയിൽ വച്ച് അവർ അദ്ദേഹത്തെ
കൊലപ്പെടുത്തിയ ശേഷം റെയിൽവേ ട്രാക്കിലേക്ക് എറിയുകയായിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group