കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ മുപ്പത്തഞ്ചാമത് പ്ലീനറി സമ്മേളനത്തിനു ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാഡമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ തുടക്കമായി.
സമ്മേളനം അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ലെയോപോൾദോ ജിറേല്ലി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന് ഫ്രാൻസിസ് മാർപാപ്പ ആശംസകൾ നേർന്നതായി അദ്ദേഹം അറിയിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി സഭയുടെ പ്രവർത്തനങ്ങൾ കൂടുതലായി ഉണ്ടാകേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സാഹചര്യത്തിൽ സിനഡാത്മകത എന്നാൽ എല്ലാ മതവിഭാഗക്കാർക്കൊപ്പവും സഞ്ചരിക്കുക എന്നതാണെന്ന് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് പറഞ്ഞു.
സിബിസിഐ വൈസ് പ്രസിഡന്റ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് ഫ്രാൻസിസ് മാർാപാപ്പയുടെ സന്ദേശം വായിച്ചു. സെക്രട്ടറി ജനറൽ ഡോ. ഫെലിക്സ് മച്ചാഡോ റിപ്പോർട്ട് അവതരിപ്പിച്ചു. ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ സ്വഗതവും ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജെർവിസ് ഡിസൂസ നന്ദിയും പറഞ്ഞു.
174 രൂപതകളിൽ നിന്നുള്ള ഇരുനൂറോളം ബിഷപ്പുമാരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. രണ്ടു വർഷത്തിലൊരിക്കലാണു സിബിസിഐ ജനറൽ ബോഡി യോഗം സംഘടിപ്പിക്കാറുള്ളത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group