കാഞ്ഞിരപ്പള്ളി :ജെസ്ന മരിയ ജെയിംസ് എന്ന സെന്റ് ഡൊമിനിക്സ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയെ തീവ്രവാദികൾ വ്യാജ പാസ്പോർട്ടിൽ വിദേശത്തേക്ക് കടത്തിയതായി സംശയമുണ്ടെന്ന് സിബിഎ എഫ്ഐആർ. ജന്മഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ജെസ്ന ജീവനോടെയുണ്ടെന്ന് പ്രത്യക്ഷത്തിൽ സിബിഐയും സമ്മതിക്കുകയാണ്.
തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ജെസ്നയുടെ തിരോധാനത്തിന് പിന്നിൽ ഗൗരവകരമായ വിഷയമുണ്ടെന്നും ഇതിൽ അന്തർ സംസ്ഥാന കണ്ണികളുണ്ടെന്നും വ്യക്തമാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകൾ മാത്രമുള്ളതിനാലും തെളിവുകളുടെ കണ്ണികൾ കോർത്തിണക്കേണ്ടതിനാലും അതീവ രഹസ്യമായി അന്വേഷണം
പുരോഗമിക്കുന്നതിനാലും തെളിവുകൾ ചോർന്നു പോകാതിരിക്കാൻ അഡീഷണൽ റിപ്പോർട്ടായി മുദ്ര വച്ച കവർ കോടതിയിൽ സമർപ്പിക്കും.
എഫ്ഐആറിലെ വിവരങ്ങൾ ചോരാൻ സാധ്യതയുള്ളതിനാൽ പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട നിർണായക വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തിയാൽ സുഗമമായ അന്വേഷണത്തെ ബാധിക്കും. സംശയിക്കപ്പെടുന്ന വ്യക്തികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ട്. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ കസ്റ്റഡിയിലാകുമെന്നുമുള്ള സൂചനയും എഫ്ഐആറിലുണ്ട്. നേരത്തെ പത്തനംതിട്ട എസ് പിയായിരുന്ന കെജി സൈമണും സമാന രീതിയിൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. അന്ന് ജെസ്ന ചെന്നൈയിലുണ്ടെ സൂചനകളാണ് പുറത്തു വന്നത്.ജെസ്നയെ കണ്ടെത്തുന്നതിന് തൊട്ടടുത്തുവരെ എത്തിയെന്നും സൈമൺ സൂചന നൽകിയിരുന്നു.
2018 മാർച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്. രാവിലെ എരുമേലി മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നു പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞു പോയ ജെസ്ന പിന്നെ മടങ്ങിയെത്തിയിട്ടില്ല. 2018 മുതൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ട് തുമ്പുണ്ടാക്കാൻ സാധിക്കാത്ത കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് 2021 ഫെബ്രുവരി 19ന് ഹൈക്കോടതിയിൽ സിബിഐ ബോധിപ്പിക്കുകയായിരുന്നു. പിന്നാലെ കേസ് സിബിഐ ഏറ്റെടുത്തു.
കേസന്വേഷണത്തിൽ പൊലീസും ക്രൈംബ്രാഞ്ചും നിഷ്ക്രിയത്വം പാലിക്കുന്നതിനാൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ജെസ്നയും സഹോദരൻ ജെയിസ് ജോൺ അഡ്വ. സി. രാജേന്ദ്രൻ വഴി ക്രിസ്ത്യൻ ഫോറവും സമർപ്പിച്ച റിട്ട് ഹർജിയിൽ ഹൈക്കോടതി സിബിഐയോട് നിലപാടറിയിക്കാൻ ഉത്തരവിട്ടിരുന്നു. സിബിഐ അതീവ രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പ്രാഥമിക. തെളിവുകൾ ശേഖരിച്ച് കേസെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയിൽ അറിയിച്ചത്. തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചത്.
കേരളത്തിലെ ക്രൈസ്തവ പെൺകുട്ടികളെ ലക്ഷ്യം വെച്ചു നടത്തുന്ന ജിഹാദി പ്രവർത്തനങ്ങളുടെ ഇരയാണോ ജെസ്ന എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നാർക്കോട്ടിക് ജിഹാദ്,ലൗ ജിഹാദ്, തുടങ്ങിയ പ്രസ്താവനയെ വീണ്ടും സാധൂകരിക്കുന്നതാണ് ജെസ്നയുടെ തിരോധാനം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group