വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി സിബിഐ ഓപ്പറേഷന്‍ ചക്ര-2 ആരംഭിച്ചു.ഇതിന്റെ ഭാഗമായി മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, കേരളം, തമിഴ്‌നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലെ 76 സ്ഥലങ്ങളില്‍ സിബിഐ തീവ്രമായ തിരച്ചില്‍ നടത്തി.
പരിശോധനയില്‍ 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്‌ടോപ്പുകള്‍/ഹാര്‍ഡ് ഡിസ്‌കുകള്‍, രണ്ട് സെര്‍വറുകളിലെ ചിത്രങ്ങള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടുകയും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. തട്ടിപ്പിനായി ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളുടെ നിയന്ത്രണം സിബിഐ ഏറ്റെടുത്തു
ഓപ്പറേഷന്‍ ചക്രയിലൂടെ ലക്ഷ്യമിട്ട കേസുകളില്‍, അന്താരാഷ്ട്ര സാങ്കേതിക സഹായത്തോടെ നടത്തിയ രണ്ട് തട്ടിപ്പുകള്‍ വെളിവായി. ഈ കേസുകളില്‍, ഒരു ആഗോള ഐ ടി മേജറായും ഓണ്‍ലൈന്‍ സാങ്കേതികവിദ്യാധിഷ്ഠിത ട്രേഡിംഗ് പ്ലാറ്റ്‌ഫോമുള്ള ഒരു ബഹുരാഷ്ട്ര കോര്‍പ്പറേഷനായും പ്രതികള്‍ ആള്‍മാറാട്ടം നടത്തി. 5 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി ഒമ്പത് കോള്‍ സെന്ററുകള്‍ നടത്തിയിരുന്ന പ്രതികള്‍, സാങ്കേതിക പിന്തുണാ പ്രതിനിധികളായി ആള്‍മാറാട്ടം നടത്തി വിദേശ പൗരന്മാരെ ആസൂത്രിതമായി കബളിപ്പിച്ചു. കൂടാതെ, ഇന്ത്യന്‍ സാമ്പത്തിക ഇന്റലിജന്‍സ് യൂണിറ്റിന്റെ നിര്‍ണായ വിവരങ്ങളുടെ സഹായത്തോടെ ഓപ്പറേഷന്‍ ചക്ര ഒരു സങ്കീര്‍ണ്ണമായ ക്രിപ്റ്റോ-കറന്‍സി തട്ടിപ്പ് ഓപ്പറേഷന്‍ തകര്‍ത്തു. വ്യാജ ക്രിപ്‌റ്റോ മൈനിംഗ് ഓപ്പറേഷന്റെ മറവില്‍, ഇന്ത്യന്‍ പൗരന്മാരെ ലക്ഷ്യമിട്ട് നടത്തിയ 100 കോടിയുടെ തട്ടിപ്പാണ് സി ബി ഐ തകര്‍ത്തത്. സി.ബി.ഐയുടെ അക്ഷീണമായ നീതിനിര്‍വ്വഹണം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരുമെന്ന് ഉറപ്പാക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group