CBSE ക്ലാസ് 12 ഫലം പ്രസിദ്ധീകരിച്ചു; പരീക്ഷയെഴുതിയ 87.98 ശതമാനം വിദ്യാർത്ഥികള്‍ വിജയിച്ചു;14 റീജിയനുകളില്‍ 99.91 ശതമാനവുമായി തിരുവനന്തപുരം ഏറ്റവും മുന്നില്‍.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനം 0.65 ഉയർന്നു.24,000-ത്തിലധികം വിദ്യാർത്ഥികള്‍ക്ക് 95 ശതമാനത്തിന് മുകളില്‍. 1.16 ലക്ഷത്തിലധികം പേർക്ക് 90 ശതമാനത്തിന് മുകളില്‍ സ്കോർ.പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെക്കാള്‍ 6.40 ശതമാനം പോയിൻ്റിന് മുകളില്‍ തിളങ്ങി; 91 ശതമാനത്തിലധികം പെണ്‍കുട്ടികള്‍ വിജയിച്ചു.
CBSE ക്ലാസ് 12 ഫലം 2024: എങ്ങനെ പരിശോധിക്കാം? 5 കാര്യങ്ങള്‍
സ്റ്റെപ്പ് 1: cbse.gov.in എന്ന സൈറ്റ് എടുക്കുക
സ്റ്റെപ്പ് 2: ഹോംപേജിലെ ‘CBSE ബോർഡ് ഫലങ്ങള്‍’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 3: പുതിയ വിൻഡോയില്‍, CBSE ക്ലാസ് 12 ഫലം ലിങ്കില്‍ ക്ലിക്കുചെയ്യുക.
സ്റ്റെപ്പ് 4: തുടർന്ന് റോള്‍ നമ്ബർ, ജനനത്തീയതി (DoB) പോലുള്ള ആവശ്യമായവ നല്‍കുക. സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
സ്റ്റെപ്പ് 5: സിബിഎസ്‌ഇ ഫലങ്ങള്‍ സ്ക്രീനില്‍ കാണാനാകും.
CBSE ക്ലാസ് 12 ഫലം 2024: വെബ്‌സൈറ്റ് ക്രാഷ് ആയോ?
SMS വഴി ഫലം പരിശോധിക്കുന്നതെങ്ങനെ ?
സ്റ്റെപ്പ് 1 – നിങ്ങളുടെ ഫോണില്‍ SMS എടുക്കുക .
സ്റ്റെപ്പ് 2 – CBSE 12 റോള്‍ നമ്ബർ ടൈപ്പ് ചെയ്യുക.
സ്റ്റെപ്പ് 3 – CBSE നല്‍കുന്ന ഫോണ്‍ നമ്ബറിലേക്ക് ടെക്സ്റ്റ് അയയ്‌ക്കുക.
സ്റ്റെപ്പ് 4 – CBSE ക്ലാസ് 12 ഫലം 2024 SMS വഴി നിങ്ങള്‍ക്ക് ലഭിക്കും.
CBSE ക്‌ളാസ് 12 ഫലം 2024
സ്ഥാപനം തിരിച്ചുള്ള വിജയശതമാനം
സെൻട്രല്‍ ടിബറ്റൻ സ്കൂള്‍ അഡ്മിനിസ്ട്രേഷൻ(CTSA) – 99.23%
ജവഹർ നവോദയ വിദ്യാലയം: 98.90%
കേന്ദ്രീയ വിദ്യാലയം: 98.81%
സർക്കാർ എയ്ഡഡ് സ്കൂളുകള്‍: 91.42%
സർക്കാർ സ്കൂളുകള്‍: 88.23%
സ്വകാര്യ സ്കൂളുകള്‍: 87.70%
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group