കണ്ണൂർ: ലഹരിക്കായി കുട്ടികള്‍ മരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയാൻ പുതിയ നീക്കം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മെഡിക്കല്‍ ഷോപ്പുകളിലും ഫാർമസികളിലും അകത്തും പുറത്തും സി.സി.ടി.വി. ക്യാമറകള്‍ സ്ഥാപിക്കും. ഒരു മാസത്തിനകം ക്യാമറകള്‍ വെക്കണമെന്ന് മലപ്പുറത്ത് കളക്ടർ ഉത്തരവിറക്കി. മറ്റുജില്ലകളിലും സമാനരീതി പിന്തുടരും.
ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എക്സ്, എച്ച്, എച്ച് 1 എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വില്‍ക്കുന്ന എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ഫാർമസികളിലും നിരീക്ഷണ ക്യാമറ ഒരുക്കാനാണ് നിർദേശം. ക്യാമറകള്‍ സ്ഥാപിച്ചത് ജില്ലാ ഡ്രഗ്സ് കണ്ട്രോള് അതോറിറ്റി പരിശോധിക്കണം. ക്യാമറാ ദൃശ്യം ജില്ലാ ഡ്രഗ്സ് കണ്ട്രോള് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയർ പോലീസ് ഓഫീസർ എന്നിവർക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാം.
മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് ദേശീയതലത്തില്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ പഠനത്തില്‍ രാജ്യത്ത് 272 ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണ്ടതായി കണ്ടെത്തിയിരുന്നു.
കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം തടയാൻ നാഷണല്‍ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എൻ.സി.പി.സി.ആർ.), നർക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എൻ.സി.ബി.) എന്നിവർ ചേർന്ന് കർമ്മ പദ്ധതി നടപ്പാക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group