കൊളംബോ: ശ്രീലങ്കയിൽ 2019 ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ ഭരണകൂടത്തിന്റെ അനാസ്ഥക്കെതിരെ ക്രൈസ്തവസഭാ നേതൃത്വം ആഹ്വാനം ചെയ്ത കരിദിനാചരണം സമ്പൂർണ്ണം.
നീതിനിഷേധത്തിനെതിരെ ദൈവാലയങ്ങളിലും ഭവനങ്ങളിലും കറുത്ത കൊടികൾ ഉയർത്തിയും ജാഗരണ പ്രാർത്ഥനകൾ ക്രമീകരിച്ചുമാണ് വിശ്വാസീസമൂഹം പ്രാർത്ഥനയിൽ ഒരുമിച്ചത്. ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില സ്ഥലങ്ങളിൽ പ്രദേശത്തെ മുസ്ലീങ്ങൾ കരിങ്കൊടി ഉയർത്തിയതും ശ്രദ്ധേയമായി.
സഭയുടെ സമ്മർദത്തെ തുടർന്ന് ഭരണകൂടം 25 പ്രതികൾക്കെതിരെ കഴിഞ്ഞയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ കുറ്റപത്രം യാഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുത്താൻ സർക്കാർ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ചാണ് ഓഗസ്റ്റ് 21 കരിദിനമായി ആചരിക്കാൻ കൊളംബോ ആർച്ച്ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്ത് ആഹ്വാനം ചെയ്തത്. ഇസ്ലാമിക തീവ്രവാദികൾ സ്‌ഫോടനം നടത്തിയ കൊച്ചീക്കാട സെന്റ് ആന്റണീസ്, നെഗുംബേ സെന്റ് സെബാസ്റ്റ്യൻ എന്നിവ ഉൾപ്പെടെയുള്ള ദൈവാലയത്തിൽ വിശേഷാൽ ജാഗരണ പ്രാർത്ഥനകളും ക്രമീകരിച്ചിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group