മണിപ്പൂരിലെ കലാപം അവസാനിപ്പിക്കാൻ കുക്കി – മെയ്തി ഗ്രൂപ്പുകളുടെ പ്രതിനിധികളുമായി കേന്ദ്രം ചർച്ച നടത്തി.
സര്‍ക്കാരുമായുള്ള സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ (എസ്‌ഒഒ)കരാര്‍ പ്രകാരം കുക്കി ഗ്രൂപ്പുകളുടെ പ്രതിനിധികളുമായി ഇന്റലിജൻസ് ബ്യൂറോയിലെ മുൻ അഡീഷണല്‍ ഡയറക്ടര്‍ അക്ഷയ് മിശ്ര കൂടിക്കാഴ്ച നടത്തിയതായി വൃത്തങ്ങള്‍ പറയുന്നു. മണിപ്പൂര്‍ ഇന്റഗ്രിറ്റി (സിഒസിഒഎംഐ) യുടെ ഏകോപന സമിതിയുടെ പ്രതിനിധികളുമായി കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന ഐബി ഉദ്യോഗസ്ഥനും പ്രത്യേക ചര്‍ച്ചകള്‍ നടത്തി. സിഒസിഒഎംഐ മെയ്തി സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനാണ്.
“സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങള്‍ക്ക് ഉത്തരവാദികള്‍” ആയതിനാല്‍ എസ്‌ഒഒ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ സംസാരിക്കേണ്ടതില്ലെന്ന് സിഒസിഒഎംഐ ചൊവ്വാഴ്ച പ്രസ്താവന ഇറക്കിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group