മണിപ്പൂരിലെ വിവാദ വീഡിയോ പങ്കുവെയ്ക്കരുതെന്ന് കേന്ദ്രം

മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തുന്ന വീഡിയോ പങ്കുവെയ്ക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ട്വിറ്ററിനും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്നും വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് കുക്കി-സോമി വിഭാഗത്തില്‍പ്പെട്ട രണ്ട് സ്ത്രീകളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. ഒരു കൂട്ടം പുരുഷന്മാര്‍ ഇവരെ നഗ്നരാക്കി നടത്തിക്കുന്നതും ലൈംഗികാതിക്രമത്തിന് വിധേയരാക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

വിവാദ വീഡിയോ രണ്ട് മാസം പഴക്കമുള്ളതാണെന്ന് പറയപ്പെടുന്നു. ഇരകളെ ആദ്യം പുരുഷന്മാര്‍ കൂട്ടബലാത്സംഗം ചെയ്യുകയും പിന്നീട് വസ്ത്രങ്ങള്‍ അഴിക്കുകയും പിന്നീട് പരസ്യമായി നടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് ചൊവ്വാഴ്ച വൈകി സ്ഥിരീകരിച്ചു. മെയ് 4 ന് ആണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group