ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താൻ കേന്ദ്രം; കേജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എക്സൈസ് നയ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ജയിലിലായ സാഹചര്യത്തില്‍ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുവെന്ന് വിവരം.

ഇത് സംബന്ധിച്ച്‌ ദില്ലി ലഫ്റ്റനന്റ് ഗവർണർ നിയമോപദേശം തേടി കഴിഞ്ഞു. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് ഉപദേശം. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഭരണത്തിനുള്ള സാധുതയാണ് കേന്ദ്രം ആലോചിക്കുന്നത്.

അതേ സമയം ജയിലിലുള്ള അരവിന്ദ് കേജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇഡി കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് കെജ്രിവാളിനെ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കുന്നത്. മദ്യ നയ ഇടപാടില്‍ പണം ആർക്കാണ് പോയതെന്നതടക്കം സുപ്രധാന വെളിപ്പെടുത്തലുകള്‍ കേജ്രിവാള്‍ ഇന്ന് കോടതിയില്‍ നടത്തുമെന്നാണ് വിവരം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group