നായകളിലൂടെയുള്ള പേവിഷബാധ ആറുവര്‍ഷത്തിനകം പൂര്‍ണമായും തടയാൻ കര്‍മപദ്ധതി തയ്യാറാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം.
കൃത്യസമയത്തെ വാക്സിനേഷനാണ് പേവിഷബാധ തടയാനുള്ള പ്രതിവിധിയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ യോഗം ചേര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവത്കരണമില്ലാത്തതാണ് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ വര്‍ധിക്കാൻ കാരണമെന്നാണ് കണ്ടെത്തല്‍. 2015-ല്‍ രാജ്യത്ത് 20,847 പേരാണ് പേവിഷബാധയേറ്റ് മരിച്ചത്.
പേവിഷബാധയേറ്റുള്ള മരണങ്ങളില്‍ 36 ശതമാനവും ഇന്ത്യയിലാണെന്നാണ് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group