സ്വവർഗ വിവാഹത്തെ എതിർത്തു കേന്ദ്ര സർക്കാർ വീണ്ടും സുപ്രീം കോടതിയിൽ. സ്വവർഗ വിവാഹത്തിനു നിയമസാധുത ആവശ്യപ്പെട്ടു നൽകിയ ഹർജിക്കു പിന്നിൽ അർബൻ എലീറ്റ് (നഗര കേന്ദ്രീകൃത വരേണ്യ വർഗം) ആശയമാണെന്നാണു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചിരിക്കുന്നത്.
വിവാഹം എന്നതു പരിപൂർണമായും സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു ബന്ധമാണെന്നാണു കേന്ദ്രസർക്കാരിന്റെ വാദം. ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമപരമായ അനുമതി വേണമെന്ന് ആവശ്യപ്പെടുന്നത് പ്രധാനമായും അർബൻ ഏലീറ്റുകളാണ്. എന്നാൽ, ഭൂരിപക്ഷം ജനങ്ങളുടെയും താത്പര്യം വിവാഹം എന്നത് ഭിന്ന വർഗങ്ങളിൽപ്പെട്ടവർ തമ്മിൽ (സ്ത്രീയും പുരുഷനും) നടക്കേണ്ടതാണെന്നാണ്. അതിനാൽ, സ്വവർഗ വിവാഹത്തിന് നിയമസാധുത തേടി നൽകിയിരിക്കുന്ന ഹർജി തള്ളണമെന്നും കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നു.കേന്ദ്രസർക്കാരിന്റെ ഈ നിലപാടിൽ പിന്തുണ അറിയിച്ച് വിവിധ ക്രൈസ്തവ സംഘടനകളും വിശ്വാസികളും രംഗത്ത് എത്തിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group