വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിസ്കാരസ്ഥല ആവശ്യങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കണം : സീറോ മലബാർ സഭാ അത്മായ ഫോറം

കേരളത്തിലെ മൂവാറ്റുപുഴ നിർമല കോളജിലും, പിന്നാലെ പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്കൂളിലും നിസ്കാരസ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ രംഗത്തെത്തിയതിൽ കൂടുതൽ അന്വേഷണങ്ങൾ വേണമെന്ന് സീറോ മലബാർ സഭാ അത്മായ ഫോറം.

സംസ്ഥാനത്തെ ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മനപൂർവം പ്രശ്നമുണ്ടാക്കാൻ നടത്തുന്ന നീക്കങ്ങൾക്ക് പിന്നിലെ ഗൂഢാലോചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾ തന്നെ അന്വേഷിക്കണമെന്ന് സീറോ മലബാർ സഭാ അത്മായ ഫോറം ആവശ്യപ്പെട്ടു.

വ്യക്തമായ അജണ്ടയോടുകൂടി പ്രവർത്തിക്കുന്ന അധാർമിക ശക്തികളുടെ ഗൂഢാലോചന തിരിച്ചറിഞ്ഞ് പ്രതിരോധിക്കാൻ കേന്ദ്ര സർക്കാറിന്റെ നിതാന്ത ജാഗ്രത കേരളത്തിൽ ആവശ്യമായിരിക്കുന്നു.

മതമൗലികവാദം ഭീകരവാദത്തിന്റെ മുഖംമൂടി അണിഞ്ഞു കൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കയറി വരുന്നത് ചെറുക്കപ്പെടേണ്ടതാണ്. ഭരണഘടനയുടെയും മതസ്വാതന്ത്ര്യത്തിന്റെയും മറപിടിച്ച് നിസ്സാരകാര്യങ്ങൾ കുത്തിപ്പൊക്കുന്നത് ഇതിന്റെയൊക്കെ സൂചനകളാണ്. ഇത്തരം സംഘടിത നീക്കങ്ങളെ നിസാരമായി കണക്കാക്കാൻ കഴിയില്ല.

ഒരേ പ്രദേശത്ത് നിന്ന് തന്നെ തുടർച്ചയായി വരുന്ന മതപരമായ ഇത്തരം ആവശ്യങ്ങളിൽ കേന്ദ്ര സർക്കാരിന്റെ നിരീക്ഷണവും മേൽനടപടികളും അടിയന്തരമായി അൽമായ ഫോറം അഭ്യർത്ഥിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group