രാജ്യത്തെ മുഴുവൻ ഗവേഷണ വിദ്യാർത്ഥികള്‍ക്കും ഫെലോഷിപ്പ് പോർട്ടലുമായി കേന്ദ്ര സർക്കാർ. വിവിധ സ്ഥാപനങ്ങളിലായി ഗവേഷണം നടത്തുന്നവർക്കായുള്ള ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളാണ് ഇതിലൂടെ ലഭിക്കുക.
കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് പദ്ധതിയെക്കുറിച്ച് വിശദ വിവരങ്ങള്‍ പങ്കുവച്ചിരുന്നു.
താത്പര്യമുള്ള വിദ്യാർത്ഥികള്‍ക്ക് fellowships.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാവുന്നതാണ്. രാജ്യത്തെ ഗവേഷണ വിദ്യാർത്ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടാതെ വേഗത്തില്‍ ഫെലോഷിപ്പുകള്‍ക്ക് അപേക്ഷ നല്‍കാനാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കുന്നത്. വിദ്യാർത്ഥികള്‍ക്ക് ഈ പോർട്ടലില്‍ അക്കൗണ്ട് രൂപീകരിക്കാവുന്നതാണ്.
ഫെലോഷിപ്പ് നോട്ടിഫിക്കേഷനുകള്‍ക്ക് ക്രിയേറ്റ് ചെയ്യുന്ന ഈ അക്കൗണ്ടില്‍ നിന്നും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടാതെ ഫെലോഷിപ്പുകള്‍ക്ക് യോഗ്യരാണോ എന്ന് കണ്ടെത്തുന്നതിനായി എലിജിബിലിറ്റി കാല്‍ക്കുലേറ്റർ ഫീച്ചറും പോർട്ടലില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വിദ്യാർത്ഥികള്‍ക്ക് തങ്ങള്‍ ഏതെല്ലാം ഫെലോഷിപ്പുകള്‍ക്ക് യോഗ്യരാണെന്ന് കണ്ടെത്താനാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group