സർട്ടിഫിക്കറ്റുകളിൽ “സിറിയന്‍ കാത്തലിക്‌ (സീറോ മലബാര്‍ കാത്തലിക് )എന്ന് ചേർക്കണം : മാനന്തവാടി രൂപത സർക്കുലർ.

സീറോ മലബാർ സഭാംഗങ്ങൾ ഇനിമുതല്‍ ഗവൺമെന്റ് സർട്ടിഫിക്കറ്റുകളിൽ സമുദായത്തിന്റെ പേര്‌ ചോദിക്കുന്നിടത്ത്
സിറിയന്‍ കാത്തലിക്‌ (സീറോ മലബാര്‍ കാത്തലിക് )” എന്ന് നൽകണമെന്ന് സഭാംഗങ്ങളോട് ആവശ്യപ്പെട്ടുകൊണ്ട് മാനന്തവാടി രൂപത മെത്രാൻ മാർ ജോസ്‌ പൊരുന്നേടം സർക്കുലർ പ്രസിദ്ധീകരിച്ചു.സാമ്പത്തികസംവരണം ലഭിക്കാന്‍ അര്‍ഹതയുള്ള സംവരണേതര സമുദായങ്ങളുടെ ലിസ്റ്റ്‌ 2021 ജൂണ്‍ 3-ന്‌ കേരള സര്‍ക്കാരിന്റെ പൊതുഭരണവകുപ്പ്‌ ഒരു അസാധാരണ ഗസ്റ്റ്‌ വിജ്ഞാപനത്തിലൂടെ പ്രസിദ്ധീകരിച്ചത് അനുസരിച്ച് സീറോ മലബാർ സമുദായത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത് സിറിയന്‍ കാത്തലിക്‌ (സീറോ മലബാര്‍ കാത്തലിക് ). ഇതില്‍ ബ്രാക്കറ്റിലുള്ളതടക്കം എല്ലാ വാക്കുകളും വളരെ പ്രധാനപ്പെട്ടവയാണ്‌ എന്ന് സർക്കുലർ എടുത്തു പറയുന്നു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്‌ (Reservation for the Economically Backward Sections)അനുവദിക്കപ്പെട്ടിരിക്കുന്ന പത്തു ശതമാനം സംവരണാനുകൂല്യം നേടിയെടുക്കാൻ സീറോ മലബാർകാർക്കും അർഹതയുണ്ടെന്നും സർക്കുലർ വ്യക്തമാക്കുന്നു

സർക്കുലറിന്റെ പൂർണ്ണരൂപം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group