സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യ വടക്കൻ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.
ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീരമേഖലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമുണ്ട്.
അറബിക്കടലിലെ ചക്രവാതച്ചുഴിയില്‍ നിന്ന് തെക്കൻ കര്‍ണാടക വരെ ന്യൂനമര്‍ദ്ദപ്പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം. ഇന്നലെ രാത്രിവരെ ഇടുക്കി തൊടുപുഴയില്‍ 107 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. അതേസമയം ഇന്നലെ രാജ്യത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതും കേരളത്തിലാണ്. തിരുവനന്തപുരത്തും പുനലൂരും 35.4 °c ചൂട് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group