മൂന്ന് ദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; ഇടുക്കിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ അടുത്ത മൂന്നു ദിവസത്തിനുള്ളിൽ പരക്കെ മഴകിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയോടെ കൂടുതൽ വ്യാപകമായി മഴ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂൺ നാലാം തീയതി കാലവർഷം കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇപ്പോൾ ആൻഡമാൻ സമുദ്രം വരെ എത്തിയ മൺസൂൺ വരുന്ന 72 മണിക്കൂറിൽ കന്യാകുമാരി, മാലിദ്വീപ് എന്നിവിടങ്ങളിലേക്കെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group