കൊച്ചി രൂപതാ ചാൻസലർ ഫാ. റെജിൻ ജോസഫ് ആലുങ്കൽ (41) നിര്യാതനായി.
നവംബർ 6 രാത്രി 7 മണിക്ക് ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. തുടർന്ന് ഇന്നലെ വൈകീട്ട് രക്തസമ്മർദ്ദമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ വൈകുന്നേരം 4:30 കഴിഞ്ഞപ്പോൾ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയും ICUലേക്ക് മാറ്റുകയും ചെയ്തു. ഡോക്ടർമാർ പരിചരിച്ചു കൊണ്ടിരിക്കുമ്പോൾത്തന്നെ രണ്ടാമത് കനത്ത ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. സംസ്കാര ശുശ്രൂഷ 8ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ശേഷം 3 മണിക്ക് ഇടവക പള്ളിയായ ചന്തിരൂർ സെന്റ് മേരിസ് പള്ളിയിലും അടക്കം ചെയ്യൽ എരമല്ലൂർ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളിയിലും നടക്കുമെന്ന് ബിഷപ്പ് ഹൗസിൽ നിന്നും അറിയിച്ചിട്ടുണ്ട്.
ചന്തിരൂർ ഇടവക അംഗങ്ങളായ മാതാപിതാക്കളുടെ മൂന്നു മക്കളിൽ മൂത്തവനും ജീസസ് യൂത്തിലെ സജീവാംഗവും മതബോധന മേഖലയിൽ സർഗാത്മക സൃഷ്ടികളുടെ കർത്താവുമായിരുന്ന റെജിൻ ഒരു കോളേജിൽ അസോഷ്യേറ്റ് പ്രൊഫസറായി ജോലി നോക്കവേയാണ് വൈദികനാകാൻ ഉൾവിളി ലഭിച്ചത്.
തൻ്റെ ദൈവവിളി തിരിച്ചറിഞ്ഞതിനു ശേഷം ജോലി രാജിവച്ച് കൊച്ചി രൂപതയിലെ സെമിനാരിയിൽ പ്രവേശിക്കുകയായിരുന്നു. പൂനെ പേപ്പൽ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. ഉത്തരവാദിത്വബോധവും കഠിനാധ്വാനവും ദൈവാശ്രയവും റെജിനച്ചൻ്റെ മുഖമുദ്രയായിരുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group