ചന്ദ്രയാൻ- 3 നിർണായക ഘട്ടത്തിൽ.

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നിന്റെ നിർണായകഘട്ടം ഇന്ന്. ലാൻഡർ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടും.

പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപ്പെടുന്ന ലാൻഡർ മൊഡ്യൂൾ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് അടുക്കും. 30 കിമീ ഉയരത്തില്‍ വെച്ച് പേടകത്തിന്റെ ചലന വേഗം കുറച്ച് ചന്ദ്രനില്‍ ഇറക്കുകയാണ് ഇതിലെ ഏറ്റവും പ്രധാന ഘട്ടം. തിരശ്ചീനമായി നീങ്ങിക്കൊണ്ടിരിക്കുന്ന പേടകത്തെ ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റണം. ഈ മാസം 23നാണ് പേടകത്തിന്റെ സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്.

ചന്ദ്രനെ വലം വെച്ചുകൊണ്ടിരിക്കുന്ന ചന്ദ്രയാന്‍ പേടകത്തിന്റെ അവസാന ഭ്രമണ പഥം താഴ്ത്തല്‍ പ്രക്രിയ കഴിഞ്ഞദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. നിശ്ചയിച്ചിരുന്ന പോലെ ഭ്രമണ പഥം ക്രമീകരിക്കാന്‍ സാധിച്ചുവെന്നും ഇതോടെ ഭ്രമണപഥ ക്രമീകരണം പൂര്‍ത്തിയായതായും ഐഎസ്ആര്‍ഒ അറിയിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group