ചാന്ദ്രചലനം രേഖപ്പെടുത്തി ചന്ദ്രയാൻ 3

ചന്ദ്രയാന്‍ 3ല്‍ നിന്നുള്ള കൂടുതല്‍ ശാസ്ത്രീയ വിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്‌ആര്‍ഒ.

ചന്ദ്രനിലെ പ്ലാസ്മാ സാന്നിധ്യം കുറവാണെന്ന് ചന്ദ്രയാന്‍ കണ്ടെത്തിയത് ,ചന്ദ്രനിലെ പ്രകമ്പനങ്ങളും ലാൻഡര്‍ രേഖപ്പെടുത്തി.

‘ചന്ദ്രബൗണ്ട് ഹൈപ്പര്‍സെൻസിറ്റീവ് അയണോസ്ഫിയറിന്റെയും അന്തരീക്ഷ ത്തിന്റെയും റേഡിയോ അനാട്ടമി – ലാംഗ്‌മുയര്‍ പ്രോബ് (റാംഭ-എല്‍പി) പേലോഡ് ഓണ്‍‌ബോര്‍ഡ് ചന്ദ്രയാൻ -3 ലാൻഡര്‍, തെക്ക് ഉപരിതലത്തിന് സമീപമുള്ള പ്ലാസ്മയുടെ ആദ്യ അളവുകള്‍ നടത്തി. റേഡിയോ തരംഗ ആശയവിനിമയത്തിലേക്ക് ലൂണാര്‍ പ്ലാസ്മ അവതരിപ്പിക്കുന്ന ശബ്ദത്തെ ലഘൂകരിക്കാൻ ഈ അളവുകള്‍ സഹായിക്കും

ചന്ദ്രയാന്‍ ലാന്‍ഡറിലെ രംഭ- ലാഗ്മിര്‍ പ്രോബാണ് പ്ലാസ്മയുടെ സാന്നിധ്യം പഠിക്കാനുള്ള ഉപകരണം. ദക്ഷിണധ്രുവ മേഖലയില്‍ ചന്ദ്രോപരിതലത്തിന് സമീപമുള്ള പ്ലാസ്മ സാന്നിധ്യമാണ് പഠിച്ചത്. ആദ്യമായാണ് ഇത്തരമൊരു പരിശോധന നടത്തുന്നത്. ഉപരിതലത്തിന് സമീപം പ്ലാസ്മ സാന്നിധ്യം കുറവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒരു ക്യുബിക് മീറ്റര്‍ വ്യാപ്തിയില്‍ 50 ലക്ഷം മുതല്‍ മൂന്ന് കോടി വരെ ഇലക്‌ട്രോണുകളാണ് പല മേഖലകളില്‍ കണ്ടെത്തിയത്. ഇത് ഒരു ചാന്ദ്രപകലിന്റെ തുടക്കസമയത്തെ അളവാണ്. സമയം പോകുംതോറും ഇതെങ്ങനെ മാറുന്നു എന്നതടക്കം നിര്‍ണായക പഠനം രംഭ നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group