ചന്ദ്രയാൻ 3 വിജയത്തിലേക്ക്; അവസാന ഭ്രമണപഥം ഉയർത്തൽ ഇന്ന്

ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ-3ന്റെ നിർണ്ണായക ഭ്രമണപഥമുയർത്തൽ ഇന്ന്. ഒരു തവണ കൂടി ഭൂമിയെ വലം വെച്ചതിന് ശേഷം ചന്ദ്രോപരിതലത്തെ ലക്ഷ്യം വെച്ച് പേടകം മുന്നോട്ട് കുതിക്കും. ഇന്ന് അഞ്ചാമത്തെയും അവസാനത്തെയുമായ നിർണായക ഭ്രമണപഥമുയർത്തൽ ആണ് നടക്കുന്നത്. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയിലായിരിക്കും ഭ്രമണപഥം ഉയർത്തുക.

ഇതോടെ ചന്ദ്രയാൻ-3 ഭൂമിക്ക് മുകളിൽ നിന്ന് ഒരു ലക്ഷം കിലോമീറ്റർ ഉയരത്തിലെത്തും. ഇതിന് ശേഷമുള്ള ദിനങ്ങളിൽ ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി കുതിച്ചുയരും. ഓഗസ്റ്റ് ഒന്നോട് കൂടി ചന്ദ്രന്റെ ആകർഷണവലയത്തിലേക്ക് പേടകം നീങ്ങുമെന്നാണ് കരുതുന്നത്. നാലാം തവണ ഭ്രമണപഥം ഉയർത്തിയ ചന്ദ്രയാൻ-3 ഐഎസ്ആർഒയുടെ പ്രതീക്ഷകൾക്കൊത്ത് തന്നെയാണ് കുതിപ്പ് തുടരുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group