ചന്ദ്രയാൻ; ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിക്കുന്നില്ല : ഐഎസ്ആർഒ

ചന്ദ്രയാൻ മൂന്നിലെ ലാൻഡറും റോവറും സജീവമാക്കാനുള്ള ശ്രമത്തിന് തിരിച്ചടി നേരിടുന്നതായി ഐഎസ്ആർഒ.

നിലവിൽ ലാൻഡറിൽ നിന്ന് സിഗ്നലുകൾ ലഭിയ്ക്കുന്നില്ലെന്ന് ഐഎസ്ആർഒ സ്ഥിരീകരിച്ചു. സാങ്കേതിക കാരണങ്ങളാൽ ശ്രമം നാളത്തേയ്ക്ക് മാറ്റിയതായി അഹമ്മദാബാദ് സ്പേസ് ആപ്ളിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായിയും പറഞ്ഞു.

ചന്ദ്രനിൽ സൂര്യാസ്തമയം തുടങ്ങിയതോടെ സെപ്റ്റംബർ രണ്ടിന് റോവറും നാലിന് ലാൻഡറും സ്ലീപിങ് മോഡിലേക്ക് മാറിയിരുന്നു. മൈനസ് 180 ഡിഗ്രി സെൽഷ്യസ് എന്ന കൊടുംതണുപ്പിൽ കഴിഞ്ഞ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സൂര്യപ്രകാശം എത്തുമ്പോഴേക്കും ഒരിക്കൽ കൂടി സജീവമാകുമെന്ന പ്രതീക്ഷ ഐഎസ്ആർഒ ഇപ്പോഴും പങ്കുവയ്ക്കുന്നു.

ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശം എത്തുന്ന ഇന്ന് പ്രഗ്യാൻ റോവറും വിക്രം ലാൻഡറും ഉണരുമെന്നായിരുന്നു ഐഎസ്ആർഒയുടെ ആത്മവിശ്വാസം. എന്നാൽ, ബംഗളൂരുവിലെ കൺട്രോൾ സെൻ്ററിൽ നിന്നുള്ള സന്ദേശങ്ങൾക്ക് ലാൻഡർ ഇനിയും പ്രതികരിച്ചിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group