ചന്ദ്രനെ തൊടുവാൻ ഒരുങ്ങി ചന്ദ്രയാൻ; ബുധനാഴ്ച നിർണായകം

ഭാരതത്തിന്റെ അഭിമാന ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ൻ-3 പേ​ട​ക​ത്തി​ലെ വി​ക്രം ലാ​ൻ​ഡ​റി​ന്‍റെ ര​ണ്ടാം ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും വി​ജ​യകരം. പേ​ട​കം ബു​ധ​നാ​ഴ്ച ച​ന്ദ്ര​നി​ൽ വി​ജ​യ​ക​ര​മാ​യി സോ​ഫ്റ്റ് ലാ​ൻ​ഡ് ചെ​യ്യും.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ത്തി​യ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലി​ന്‍റെ ഫ​ല​മാ​യി പേ​ട​കം ച​ന്ദ്ര​നി​ൽ​ നി​ന്ന് 25 കി​ലോ​മീ​റ്റ​ർ കു​റ​ഞ്ഞ ദൂ​ര​ത്തി​ലും 134 കി​ലോ​മീ​റ്റ​ർ കൂ​ടി​യ ദൂ​ര​ത്തി​ലു​മു​ള്ള ഭ്ര​മ​ണ​പ​ഥ​ത്തി​ലാ​ണ് ഭ്ര​മ​ണം ചെ​യ്യു​ന്ന​ത്. ബു​ധ​നാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 18.04ന് ​പേ​ട​കം ച​ന്ദ്ര​നി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡ് ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഇ​സ്രോ അ​റി​യി​ച്ചു.

പ്ര​ഗ്യാ​ൻ റോ​വ​റി​നെ വ​ഹി​ക്കു​ന്ന വി​ക്രം ലാ​ൻ​ഡ​ർ ച​ന്ദ്ര​നി​ലേ​ക്ക് ഇ​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യാ​ണ് ഭ്ര​മ​ണ​പ​ഥം താ​ഴ്ത്തു​ന്ന​ത്. ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലി​ലൂ​ടെ സോ​ഫ്റ്റ്‌ലാ​ൻ​ഡിം​ഗ് സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പേ​ട​ക​ത്തെ ച​ന്ദ്ര​നു സ​മീ​പ​ത്തേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യം.

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ലെ ‘മാ​ൻ​സി​ന​സ് സി’ ​ഗ​ർ​ത്ത​ത്തി​ന് അ​ടു​ത്താ​യി നാ​ല് കി​ലോ​മീ​റ്റ​ർ നീ​ള​വും 2.4 കി​ലോ​മീ​റ്റ​ർ വീ​തി​യു​മു​ള്ള പ്ര​ദേ​ശ​ത്ത് ലാ​ൻ​ഡ​റി​നെ ഇ​റ​ക്കാ​നാ​ണ് ഇ​സ്രോ​യു​ടെ പ​ദ്ധ​തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group