കോട്ടയം :ചങ്ങനാശേരി അതിരൂപത മഹായോഗത്തിന് പ്രൗഢോജ്വല തുടക്കം. കുന്നന്താനം സെഹിയോന്‍ ധ്യാന കേന്ദ്രത്തില്‍ ആരംഭിച്ച മഹായോഗം തിരുവല്ല മലങ്കര ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്തു.
മക്കളാണ് കുടുംബങ്ങളുടെയും സഭയുടെയും സമൂഹത്തിന്റെയും സമ്പത്ത്. മക്കള്‍ ലഹരിക്കും തിന്മകളുടെ വിപത്തുകള്‍ക്കും അടിമപ്പെടുന്നതു കുടുംബങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളിയാണെന്നു തോമസ് മാര്‍ കൂറിലോസ് പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സഭയോടൊത്തു ചിന്തിക്കാനും ജീവിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അവസരമാണ് മഹായോഗമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാര്‍ത്തോമ്മ ക്രിസ്ത്യാനി സഭയുടെ ആധുനിക ചരിത്രത്തിന് ആരംഭം കുറിച്ച വികാരിയത്തുകളില് ഒന്നായ ചങ്ങനാശേരിയില്‍ ബിഷപ് ചാള്‍സ് ലവീഞ്ഞ് വിളിച്ചു കൂട്ടിയ ആദ്യ സൂനഹദോസിന്റെ തുടര്‍ച്ചയാണ് ഈ മഹായോഗമെന്നും അദ്ദേഹം പറഞ്ഞു.
സഹായ മെത്രാന് മാര്‍ തോമസ് തറയില്‍, ഷംഷാബാദ് നിയുക്ത സഹായമെത്രാന്‍ മോണ്‍.തോമസ് പാടിയത്ത്, വികാരി ജനറാള്‍ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കല്‍, ജോബ് മൈക്കിള്‍ എംഎല്‍എ, സൈം ഡയറക്ടര്‍ പ്രഫ. ജെ.ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ഇരുനൂറോളം പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമാണ് മഹായോഗത്തില്‍ പങ്കെടുക്കുന്നത്.
ആരാധനക്രമം, സിനഡാത്മകസഭ, കോവിഡനന്തര അജപാലനം, സന്യാസം-ദൈവവിളി, കുടുംബം, സമുദായം, മാധ്യമങ്ങള്‍ എന്നിങ്ങനെ പ്രസക്തമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ.ജോര്‍ജ് കുടിലില്‍, അഡ്വ.വി.സി. സെബാസ്റ്റ്യന്‍, റവ.ഡോ.ജോസഫ് കടുപ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിഷയാവതരണം നടത്തും. അഞ്ചിന് വൈകുന്നേരം മഹായോഗം സമാപിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group