ചങ്ങനാശ്ശേരി അതിരൂപതാ ദിനാഘോഷം മെയ് 20ന് രാവിലെ 9.30 മുതൽ 1.30 വരെ കോട്ടയം ഫൊറോനയുടെ നേതൃത്വത്തിൽ ലൂർദ്ദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടക്കും.
കേരളത്തിലെ അഞ്ചു ജില്ലകളിൽ മുന്നൂറോളം ഇടവകകളിലായി എണ്‍പതിനായിരത്തോളം കുടുംബങ്ങളിലെ അഞ്ചുലക്ഷത്തോളം വരുന്ന വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ത പ്രതിനിധികളും പരിപാടികളിൽ പങ്കെടുക്കും. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
അതിരൂപത നല്കുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡ് സമ്മാനിക്കും. സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ സംഭാവനകൾ നല്കിയവരെയും സംസ്ഥാന ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരം നേടിയ അതിരൂപതാംഗങ്ങളെയും പ്രത്യേകമായി ആദരിക്കും.
അതിരൂപതാ ദിനത്തിനു മുന്നോടിയായി 15ന് അതിരൂപതയിലെ എല്ലാ പള്ളികളിലും ഇടവകതല ആഘോഷങ്ങൾ നടക്കും. 19ന് കുറവിലങ്ങാട് മർത്ത്മറിയം തീർഥാടന കേന്ദ്രത്തിലെ നിധീരിക്കൽ മാണിക്കത്തനാരുടെ സ്മൃതിമണ്ഡപത്തിൽ നിന്നും ഛായാചിത്ര പ്രയാണവും ചങ്ങനാശ്ശേരി അതിരൂപതയുടെ ആദ്യരൂപമായ കോട്ടയം വികാരിയാത്തിന്റെ പ്രഥമ ആസ്ഥാനമായ ഇടയ്ക്കാട്ടു പള്ളിയിലെ ദൈവദാസൻ മാർ മാത്യു മാക്കിൽ മെത്രാന്റെ കബറിടത്തിങ്കൽ നിന്നും ദീപശിഖാ പ്രയാണവും അതിരൂപതാ യുവദീപ്തി-എസ്എംവൈഎം, മിഷൻ ലീഗ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ കോട്ടയം ലൂർദ് പള്ളിയിലേയ്ക്കു ക്രമീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group