ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്ര സംഭാവന നൽകിയ ചങ്ങനാശ്ശേരി എസ് ബി കോളേജ് ശതാബ്ദി നിറവിൽ. കോളേജ് രക്ഷാധികാരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇന്ന് രാവിലെ 9 മണിക്ക് നടന്ന കൃതജ്ഞത ദിവ്യബലിയർപ്പത്തോടെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി.
1922 ജൂണ്‍ 19-ന് 150 വിദ്യാര്‍ത്ഥികളുമായി പാറേല്‍ പള്ളിക്ക് സമീപത്തുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സെന്റ് ബെര്‍ക്കുമാന്‍സ് എന്ന എസ്ബില
കോളജിൽ ഇപ്പോള്‍ 3,000ത്തിലധികം വിദ്യാര്‍ത്ഥികൾ പഠിക്കുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവസഭയുടെ സമഗ്ര സംഭാവനയായ എസ്ബി കോളേജിന് ഓട്ടോണമസ് പദവി ലഭിച്ച ആദ്യ കോളജുകളില്‍ ഒന്ന് എന്ന പ്രത്യേകതയുമുണ്ട്.ശതാബ്ദിയോടനുബന്ധിച്ച് 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ വിതരണോദ്ഘാടനം അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group