ഐഎഎസ് തലപ്പത്ത് മാറ്റം; 3 ജില്ലകളിലെ കളക്ടർമാരെ മാറ്റി

തിരുവനന്തപുരം: മൂന്നു ജില്ലാ കളക്ടർമാർക്ക് സ്ഥലംമാറ്റം നല്‍കി സർക്കാർ ഉത്തരവിറങ്ങി. തിരുവനന്തപുരം, കോട്ടയം, ഇടുക്കി കളക്ടർമാർക്കാണ് മാറ്റം.

തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് മാറ്റി നിയമിച്ചത്. ഐടി മിഷൻ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടർ. കോട്ടയം കളക്ടർ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടർ ഷീബാ ജോർജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും മാറ്റി. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടർ. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിൻ്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m