കൊച്ചി : സംസ്ഥാനത്ത് മഴ ശക്തമായതോടെ മഴ മുന്നറിയിപ്പിൽ മാറ്റം.വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുന്നു. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
മൺസൂൺ ആരംഭിച്ചതിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ സംസ്ഥാനത്ത് ലഭിച്ചത്. കണ്ണൂർ, കാസർകോട്, എറണാകുളം ജില്ലകളിൽ ശക്തമായ മഴയുണ്ടായി. നോർത്ത് പറവൂരിൽ 165 മില്ലി മീറ്റർ മഴ ലഭിച്ചു. മട്ടന്നൂർ വിമാനത്താവള പരിസരത്ത് 150 മില്ലീ മീറ്ററിന് മുകളിൽ മഴ രേഖപ്പെടുത്തി. മഴ കനത്തപ്പോൾ വിമാനത്താവളത്തിലെ കാനയിലെ വെള്ളം ഗതിമാറി ഒഴുകിയത് പ്രദേശത്തെ നിരവധി വീടുകൾക്ക് നാശ നഷ്ടമുണ്ടാക്കി. വിമാനത്താവളത്തിന്‍റെ സംരക്ഷണ ഭിത്തി തകർത്താണ് വെള്ളം വീടുകളിലേക്ക് ഇരച്ചെത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group