സാമൂഹ്യതിന്മകള്‍ വര്‍ധിച്ചു വരുന്ന ഇക്കാലത്ത് നിഷ്‌ക്രിയാത്മക നിലപാട് മാറ്റി നന്മയുടെ വക്താക്കളാകാന്‍ ഉദ്ബോധിപ്പിച്ച് പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.
കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സും കാരിത്താസ് ഇന്ത്യയും സംയുക്തമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി നടപ്പിലാക്കുന്ന ലഹരി വിമുക്ത യജ്ഞമായ ‘സജീവ’ത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. മയക്കുമരുന്ന് ഉപയോഗം ഭീതികരമായ വിധം വര്‍ധിച്ചു വരുന്നതും വിദ്യാര്‍ത്ഥികളെ ലഹരിക്കെണിയില്‍പ്പെടുത്തുന്ന സംഭവങ്ങളും ഏറെ ഗൗരവപൂര്‍വം കാണേണ്ടതാണെന്നും ബിഷപ്പ് പറഞ്ഞു.
പാലാ അല്‍ഫോന്‍സ കോളജില്‍ നടന്ന സമ്മേളനത്തില്‍ കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ അധ്യക്ഷത വഹിച്ചു. പാലാ ഡിവൈഎസ്പി എ.ജെ. തോമസ്, കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ റജീനാമ്മ ജോസഫ്, പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, മാതൃവേദി രൂപത ഡയറക്ടര്‍ ഫാ. ജോസഫ് നരിതൂക്കില്‍, എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോസഫ് പുലവേലില്‍, ഫാ. മാത്യു പുന്നത്താനത്തുകുന്നേല്‍, ഡാന്റീസ് കൂനാനിക്കല്‍, സിജി ലൂക്‌സണ്‍, സെന്‍ജു ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group