ജപമാല അനുദിനം ചെല്ലുമ്പോൾ ജീവിതത്തില്‍ നടക്കുന്ന പരിവർത്തനങ്ങൾ …

പരിശുദ്ധ അമ്മയുടെ മധ്യസ്ഥം യാചിച്ചുകൊണ്ട് ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നു ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കുന്നത് അത്ഭുതവഹമായ പരിവർത്തനങ്ങളാണ്.
അവയിൽ ചിലത് പരിചയപ്പെടാം

1. പുതിയ ഉള്‍ക്കാഴ്ചകള്‍ ലഭിക്കും.

ജപമാല പ്രാര്‍ത്ഥന അനുദിനം ജപിക്കുമ്പോള്‍ മറഞ്ഞു കിടക്കുന്ന പല രക്ഷാകര രഹസ്യങ്ങളും വെളിപ്പെട്ടു കിട്ടും. ജപമാലയിലെ ഓരോ രഹസ്യങ്ങളെക്കുറിച്ചും തുടര്‍ച്ചയായി ധ്യാനിക്കുമ്പോള്‍ പരിശുദ്ധ അമ്മ യേശുവിനെക്കുറിച്ചുള്ള പല രഹസ്യങ്ങളും വെളിവാക്കിത്തരും. ഒരു പക്ഷേ ഇത്തരം ഉള്‍ക്കാഴ്ചകളായിരിക്കാം നമ്മളെ മുമ്പോട്ടു നയിക്കുന്ന ചാലക ശക്തി.

2. കൂടുതല്‍ ധൈര്യം ലഭിക്കും
ജപമാലയിലൂടെ പരിശുദ്ധ അമ്മയുടെ കരം പിടിച്ചു കൊണ്ടു യാത്ര ചെയ്യുമ്പോള്‍ നമ്മുടെ ജീവിതം മാതൃസംരക്ഷണത്തിന്റെ സുരക്ഷിതമണ്ഡലത്തിലായിരിക്കും. അവളുടെ ഏറ്റവും വലിയ ആഗ്രഹം ക്രിസ്തുവിനെ നമുക്കു തരിക എന്നതു മാത്രമാണ്. മറിയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ജീവിതങ്ങള്‍ക്കു സ്വഭാവേന തന്നെ ധൈര്യം കൂടുതലായിരിക്കും ഈശോയുടെ മരണശേഷം ശിഷ്യന്മാര്‍ക്കു ധൈര്യം നല്‍കിയതും അവരെ ഒന്നിച്ചു നിര്‍ത്തിയതും അമ്മ മറിയമായിരുന്നു. മറിയം നമ്മുടെ കൂടെയുണ്ടെന്ന തിരിച്ചറിവ് മനുഷ്യനു നല്‍കുന്ന ആത്മധൈര്യം ചെറുതല്ല. മറിയത്തെ കാണുന്ന ഒരു സ്ഥലത്തും ഞാന്‍ ഒരു പ്രശ്‌നവും കാണുന്നില്ല എന്ന വി. മാക്‌സിമില്യാന്‍ കോള്‍ബേ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്.

3. ജീവിതം ശാന്തമായി മുന്നോട്ടു നീങ്ങും.
”ജപമാല പ്രാര്‍ത്ഥന മറിയത്തിന്റെ കൈയ്യില്‍ പിടിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥന ആയതിനാല്‍ ദിവസം മുഴുവന്‍ ശാന്തതയും സുരക്ഷിതത്വം ദൈവസാന്നിധ്യ അവബോധവും എനിക്കു സമ്മാനിക്കും ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ തന്റെ ഡയറിയില്‍ കുറിച്ച വാക്യമാണിത്. ജപമാല പ്രാര്‍ത്ഥന ഒരു പക്ഷേ നമ്മുടെ സഹനങ്ങളെ ജീവിതത്തില്‍ നിന്നു എടുത്തുകളയുകയില്ലായിരിക്കും എങ്കിലും അതു ജീവിത പോരാട്ടങ്ങളില്‍ നമ്മളെ കരുത്തുള്ളവരാക്കുന്ന ആയുധമാണ്..

4. പ്രലോഭന സമയങ്ങളില്‍ പുതിയ അവബോധം ലഭിക്കും.
വിശുദ്ധ ഡോമിനിക്കിനു ജപമാല ജപിക്കുന്നവര്‍ക്കു പരിശുദ്ധ മറിയം വാഗ്ദാനം ചെയ്ത പതിനഞ്ചു വാഗ്ദാനങ്ങളില്‍ മൂന്നാമത്തേതില്‍ ‘ ജപമാല നരകത്തിനെതിരായ ശക്തമായ ഒരു കവചമായിരിക്കുമെന്നും അതു തിന്മയെ നശിപ്പിക്കുമെന്നും പാപത്തെ ക്കുറയ്ക്കുമെന്നും പാഷണ്ഡതകളെ തോല്‍പ്പിക്കും എന്നും പറയുന്നു. ജപമാല അനു ദിനം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ അനുദിന പാപങ്ങളുടെ എണ്ണം കുറയുന്നു.പല കാര്യങ്ങളും നീട്ടിവയ്ക്കാനും കിംവദന്തികള്‍ പറയാനും പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍ പരിശുദ്ധ മറിയം അതു വേണോ എന്ന ചോദ്യം നമ്മുടെ മനസാക്ഷിയില്‍ തരുന്നു . ജപമാല പ്രലോഭനങ്ങളില്‍ വിജയം വരിക്കാനുള്ള ഏറ്റവും നല്ല കുറുക്കുവഴിയാണ്.

5. കൂടുതല്‍ അച്ചടക്കമുള്ളവരാകും.
ചൊല്ലുംതോറും മാധുര്യം കൂടുന്ന പ്രാര്‍ത്ഥനയാണ് ജപമാല. നമ്മള്‍ ക്ഷീണിച്ചിരിക്കുന്ന സമയത്താണങ്കിലും ജപമണികള്‍ കൈയ്യിലെടുക്കുമ്പോള്‍ അച്ചടക്കത്തിന്റെ വലിയ കൃപ നമ്മളെ തേടിയെത്തുന്നു, അതുവഴി നിങ്ങളുടെ ജീവിതത്തിന്റെ സമസ്ഥമേഖലകളിലും നിയന്ത്രിക്കാന്‍ കഴിയും. ദൈവത്തിനു ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്‍കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല കുറുക്കുവഴിയാണ് ജപമാല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group