ക്യാൻസർ രോഗികൾക്ക് കൈത്താങ്ങിനായി മരിയൻ സൈന്യം വേൾഡ് വിഷനുമായി കൈകോർത്ത് വടക്കാഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളിയിലെ മാതൃവേദിയും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ ക്യാൻസർ രോഗികൾക്ക് ചികിത്സാസഹായം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ആദ്യ ധനസഹായ വിതരണവും ഫൊറോനാ വികാരി ഫാ. ജെയ്സൺ കൊള്ളന്നൂർ നിർവഹിച്ചു. ജാതിമതഭേദം കൂടാതെ ആവശ്യക്കാരിലേക്ക് ധനസഹായം എത്തിച്ചേരുന്ന രീതിയിലാണ് മരിയൻ സൈന്യം വേൾഡ് മിഷന്റെയും മാതൃവേദി യുടെയും സംയുക്താഭിമുഖ്യത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. 20 കുടുംബങ്ങൾക്കാണ് ഇത്തരത്തിൽ ഈ മാസം ധനസഹായം കൈമാറിയിരിക്കുന്നത്. ചടങ്ങിൽ മരിയൻ സൈന്യം വേൾഡ് മിഷൻ കൺവീനർ ജോൺ മണക്കളം സ്വാഗതവും മാതൃവേദി പ്രസിഡന്റ് സോളി തോമസ് കാടങ്കാവൽ നന്ദിയും അറിയിച്ചു. ഇവരോടൊപ്പം മാതൃവേദി ആനിമേറ്റർ സിസ്റ്റർ ലിസി ജോസ്, വൈസ് പ്രസിഡന്റ് പ്രിൻസി ജോജി, സെക്രട്ടറി മേരി മാത്യു എടപ്പള്ളി, ജോയിൻ സെക്രട്ടറി സിജി ടോമി, ട്രഷറർ ആൻസി സാജു, ഷാന്റി ജോർജ്ജ്, റാണി ഡെന്നി, ഫിലിപ്പ് കണിച്ചിപരുത, സിജോ മുതുകാട്ടിൽ, ചാർലി മണക്കളം എന്നിവരും പദ്ധതിക്ക് നേതൃത്വം നൽകി മുൻനിരയിൽ തന്നെയുണ്ട്. വരും മാസങ്ങളിൽ അഞ്ച് രോഗികളെ കൂടി ഉൾപ്പെടുത്തി പദ്ധതി മുന്പോട്ടുകൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കൺവീനർ ജോൺ മണക്കളം അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group