ദാനധർമ്മം ക്രിസ്തുവിന്റെ ജീവിതത്തിലുള്ള പങ്കാളിത്തമാണ് : മാർപാപ്പാ

ദാനധർമ്മം ക്രിസ്തുവിന്റെ ജീവിതത്തിലുള്ള പങ്കാളിത്തമാണെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പാ.

ലാറ്റിനമേരിക്കയിലെ സഭകളെ സഹായിക്കുന്ന വിവിധ സംഘടനകളുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നവരെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഹായം നൽകുമ്പോൾ സ്വാഭാവികമായി നമ്മിൽ ഉരുത്തിരിയുന്ന ചോദ്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്. എന്നാൽ ഈ ചോദ്യങ്ങൾക്കുമപ്പുറം നാം കണ്ടെത്തേണ്ടത് ദൈവീകമായ പരിപാലനയാണെന്ന് പാപ്പാ അടിവരയിട്ടു. ദൈവമാണ് നമുക്ക് എല്ലാം നൽകുന്നതെന്നും, സ്വീകരിക്കുന്ന വസ്തുക്കളുടെ സൂക്ഷിപ്പുകാർ മാത്രമാണ് നാമെന്നും പാപ്പാ പറഞ്ഞു. അതിനാൽ ക്രിസ്തുവിൽ നിന്നും സ്വീകരിക്കുന്ന ഒരു വലിയ ഉത്തരവാദിത്വമാണ് നമ്മുടെ സേവനത്തിൽ നാം കാണേണ്ടതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m