അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ ചാൾസ് ബോയും, കർദ്ദിനാൾ സാറയും, വചന പ്രഘോഷണം നടത്തും

റോം: സെപ്റ്റംബർ മാസത്തിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ആഗോള ദിവ്യകാരുണ്യ കോൺഗ്രസ്സിൽ വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്റെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ റോബര്‍ട്ട് സാറയും, മ്യാന്മാറിലെ യംഗൂണ്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ ചാള്‍സ് ബോയും ദൈവവചനപ്രഘോഷണം നടത്തും. ഏകദേശം ഇരുപത്തിയഞ്ചോളം കർദ്ദിനാളുമാർ ഇതിനോടകം ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നുണ്ടെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 5 മുതൽ 12 വരെ നടക്കുന്ന കോൺഗ്രസ്സിൽ ദിവ്യകാരുണ്യത്തിലെ ഈശോയുടെ യഥാർത്ഥ സാന്നിധ്യം ആയിരിക്കും പ്രധാന ചിന്താവിഷയമെന്ന്‍ സംഘാടകര്‍ വ്യക്തമാക്കി.

സി‌ബി‌സി‌ഐ പ്രസിഡന്‍റും മുംബൈ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ ഓസ്വാൾഡ് ഗ്രേഷ്യസ്, ഇറാഖിൽ നിന്നുള്ള കർദ്ദിനാൾ സാകോ, ലക്സംബർഗിൽ നിന്നുള്ള കർദ്ദിനാൾ ഹോളറിഹ്, കനേഡിയന്‍ കർദ്ദിനാൾ ജരാൾഡ് എന്നിവരും പങ്കെടുക്കുന്നുണ്ട്. ആഗോള ദിവ്യകാരുണ്യ കോൺഗ്രസ് ലോകജനതക്ക് മുഴുവൻ വലിയ പ്രതീക്ഷ നൽകുന്നതാണെന്നും, സങ്കീര്‍ത്തനങ്ങള്‍ 87:7 പറയുന്നത് പോലെ കർത്താവിൽ നിന്ന് ജീവൻ്റെ ഉറവകള്‍ കണ്ടെത്താൻ ഈ സംഗമത്തിന് കഴിയുമെന്നും ബുഡാപെസ്റ്റ് കർദ്ദിനാൾ ഏർദോ പറഞ്ഞു.

2020-ല്‍ നടത്താൻ തീരുമാനിച്ചിരുന്ന ദിവ്യകാരുണ്യ കോൺഗ്രസ് കൊറോണ വ്യാപനത്തെ തുടര്‍ന്നു 2021ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. അവസാന ദിവസമായ സെപ്റ്റംബർ പന്ത്രണ്ടിലെ വി. ബലി അർപ്പണത്തില്‍ ഫ്രാൻസിസ് പാപ്പ പങ്കെടുക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group