ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരം കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയ്ക്ക്

തിരുവനന്തപുരം: ചട്ടമ്പിസ്വാമി സാംസ്കാരിക സമിതി നൽകുന്ന ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് മലങ്കര കത്തോലിക്കസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവയ്ക്ക അർഹനായി . 26,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണൻ, പ്രഭാവർമ്മ – സ്വാമി ഗുരുരത്തം ജ്ഞാനതപസ്വി എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്കാര നിർണയം നടത്തിയത്. ഓഗസ്റ്റ് 27ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് സംഘടന ഭാരവാഹികളായ എസ്.ആർ. കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ, ഡോ. ശ്രീവത് നമ്പൂതിരി തുടങ്ങിയവർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group