കൊച്ചി : വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയച്ചന്റെയും വിശുദ്ധ എവുപ്രാസ്യാമ്മയുടെയും വിശുദ്ധ പദവിയുടെ എട്ടാമത് വാർഷികം നാളെ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടത്തും.
രാവിലെ ആറിനും ഏഴിനും 11നും വെകുന്നേരം 4.30നും വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർത്ഥനയും നടക്കും.
വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് സിഎംഐ തിരുവനന്തപുരം പ്രോവിൻസിന്റെ കീഴിലുള്ള വിവിധ സ്കൂളുകളിലെ നാലായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും തീർത്ഥടനം നടത്തും. 10.30ന് ചാവറ തീർഥാടനം ആശ്രമ ദേവാലയത്തിൽ എത്തിച്ചേരും.
തുടർന്ന് സിഎംഐ സഭയുടെ സ്ഥാപക പിതാക്കന്മാരായ വിശുദ്ധ ചാവറയച്ചന്റെയും പോരൂക്കര തോമാ മൽപാന്റെയും പാലയ്ക്കൽ തോമാ മൽപാന്റെയും കണിയാന്ത യാക്കോബ് സഹോദരന്റെയും സ്മരണാർഥം മാന്നാനം ആശ്രമ ദേവാലയാങ്കണത്തിൽ നിർമ്മിച്ചിരിക്കുന്ന സ്മൃതി മണ്ഡപത്തിന്റെ വെഞ്ചരിപ്പു കർമ്മം സിഎംഐ സഭാ പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ നിർവഹിക്കും.
11ന് വിശുദ്ധ കുർബാനയിൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ മുഖ്യകാർമ്മികത്വം വഹിക്കും. സിഎംഐ സഭ ജനറൽ കൗൺസിലേഴ്സും തിരുവനന്തപുരം പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറ എന്നിവർ സഹകാർമികരായിരിക്കും. വൈകുന്നേരം 4.30 നുള്ള വിശുദ്ധ കുർബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണം നടത്തും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group