കേരള പാഠാവലിയിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്ര പുസ്തകത്തിൽ നവകേരള സൃഷ്ടിക്കായി എന്ന എട്ടാം പാഠഭാഗത്തിലെ നവോത്ഥാന നായകരേക്കുറിച്ചുള്ള വിവരണങ്ങളിൽ നിന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെക്കുറിച്ചുള്ള നവോത്ഥാന ചരിത്രഭാഗം ഒഴിവാക്കിയ സംസ്ഥാന സർക്കാരിന്റെ തെറ്റായ നടപടി അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെ വിവിധ രാഷ്ട്രീയ നേതാക്കൾ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ചു കൊണ്ട് കേരള കോണ്ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ, എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ എന്നിവർ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കു നിവേദനo നൽകി.
പാഠ്യ പദ്ധതി പരിഷ്ക്കരിക്കുമ്പോൾ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ചരിത്രം സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് നടപടിയെടുക്കണമെന്ന് കേരള കോണ്ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണി എംപി ആവശ്യപ്പെട്ടു
നവോഥാന ചരിത്രത്തിൽ അനിഷേധ്യമായ സ്ഥാനമാണു ചാവറയച്ചനുള്ളത്. എസ്സിഇആർടി ഇക്കാര്യം ഗൗരവമായി പരിഗണിച്ചു പുതിയ പാഠപുസ്തകങ്ങളിൽ അച്ചന്റെ ചരിത്രം ഉൾപ്പെടുത്തണമെന്ന് ജോസ് കെ. മാണി പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group