വിക്രം സാരാഭായി സ്‌പേസ് സെന്ററിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ കോപ്പിയടിച്ചതിന് തിരുവനന്തപുരത്ത് രണ്ട് പേര്‍ പിടിയില്‍.
സംഭവത്തില്‍ കോട്ടണ്‍ഹില്‍ സ്‌കൂളിലും പട്ടം സ്‌കൂളിലും പരീക്ഷ എഴുതിയവരാണ് പിടിയിലായത്.
ഹെഡ്‌സെറ്റും മൊബൈല്‍ ഫോണും ഉപയോഗിച്ച് ബ്ലൂടൂത്ത് വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ കോപ്പിയടിച്ചത്.ചോദ്യപ്പേപ്പര്‍ ഫോട്ടോ എടുത്ത് അയച്ച ശേഷം പുറത്ത് നിന്ന് ഹെഡ്‌സെറ്റ് വഴി ഉത്തരം നല്‍കുകയായിരുന്നു. എഴുപത്തിയൊന്‍പത് മാര്‍ക്കിന്റെ ഉത്തരവും ശരിയായി എഴുതി. ഹരിയാന സ്വദേശി സുനില്‍ ആണ് പിടിയിലായത്. ഹരിയാന സ്വദേശി തന്നെയായ സുമിത് കുമാര്‍ എന്നയാളും പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്ന് പിടിയിലായി. മ്യൂസിയം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group