ചെറുപുഷ്പ മിഷൻലീഗ് സംസ്‌ഥാനതല മിഷൻ വാരാചരണ ഉദ്ഘാടനം ഇന്ന്

ചെറുപുഷ്‌പ മിഷൻലീഗ് സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ശാഖ മേഖല രൂപത സംസ്ഥാന തലങ്ങളിൽ മിഷൻ വാരാചരണം ഒക്ടോബർ പതിമൂന്നാം തീയതി മുതൽ ഇരുപതാം തീയതി വരെ വിവിധ പ്രവർത്തനങ്ങളോടുകൂടി ആചരിക്കുന്നു. മിഷൻ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 10-ാം തീയതി പാട്‌ന അതിരൂപത ആർച്ച് ബിഷപ്പ് മാർ സെബാസ്റ്റ്യൻ കല്ലുപ്പുര നിർവ്വഹിക്കുന്നു. സംഗമത്തിൽ ഫാ.അനീഷ് മഞ്ഞളി OCD ( മൗണ്ട് കാർമൽ സ്കൂൾ റാഞ്ചി ) മുഖ്യസന്ദേശം നൽകുന്നു. CML സംസ്ഥാന പ്രസിഡന്റ് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ CML സംസ്ഥാന ഡയറക്‌ടർ ഫാ.ഷിജു
ഐക്കരക്കാനയിൽ ആമുഖ പ്രഭാഷണം നടത്തുന്നു. ചെറുപുഷ്പലീഗിനെ സംബന്ധിച്ചിടത്തോളം ഒരു ആവേശത്തിൻ്റെയും ആഘോഷത്തിന്റെയും കാരുണ്യ പ്രവർത്തികളുടെയും സൗഹൃദ കൂട്ടായ്മകളുടെയും സാമൂഹിക സേവനങ്ങളുടെയും ആത്മീയ പഠനങ്ങളുടെയും പ്രാർത്ഥന കൂട്ടായ്മകളുടെയും ദൈവവിളി പ്രോത്സാഹനങ്ങളുടെയും മിഷൻ പ്രവർത്തനങ്ങളുടെയും ദിനങ്ങൾ ആയിരിക്കും മിഷൻ വാരചരണം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group