ചേത്തലിൽ ജോണച്ചൻ ദൈവ സന്നിധിയിലേക്ക് യാത്രയായി.

കോട്ടയം :കോട്ടയം അതിരൂപത വൈദികനായ ചേത്തലിൽ ജോണച്ചൻ (76 )
നിര്യാതനായി.
കൂടല്ലൂർസെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയ ഇടവകാംഗമായ അച്ചൻ ദീർഘകാലത്തെ സേവനത്തിനു ശേഷം വിയാനി ഹോം വൈദിക മന്ദിരത്തിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
ചേത്തലിൽ ചാക്കോ മറിയം ദമ്പതികളുടെ ഏഴാമത്തെ പുത്രനായി 1945 ഏപ്രിൽ-12 നായിരുന്നു ജോൺ അച്ചന്റെ ജനനം.

കൂടല്ലൂർ സെൻറ് ജോൺസ് എൽ.പി സ്കൂളിലും,കിടങ്ങൂർ സെന്റ് മേരീസ് ഹൈസ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ജോൺ അച്ചൻ കോട്ടയം തിരുഹൃദയക്കുന്ന് മൈനർ സെമിനാരിയിൽ വൈദിക പരിശീലനം ആരംഭിച്ചു.
തുടർന്ന് കോട്ടയം സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കി. സെമിനാരിയിലെ മൂന്നാമത്തെ ബാച്ചിൽ 1971 മാർച്ച് 14 ന് മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാന്റെ കൈവയ്പ്പ് വഴി കോട്ടയം രൂപതയിൽ വൈദികനായി.

ഒടയഞ്ചാൽ,പടമുഖം,തെള്ളിത്തോട് കൂത്താളി,റാന്നി,മാലക്കല്ല്,കല്ലറ, പുത്തംപള്ളി,ഉഴവൂർ ഇടയ്ക്കാട് സംക്രാന്തി,ചാമക്കാല,ചേർപ്പുങ്കൽ കടുത്തുരുത്തി, മള്ളുശ്ശേരി,അരീക്കര എന്നീ ഇടവകകളിൽ വികാരിയായി സേവനം ചെയ്തു.

അതിരൂപത ഫൈനാൻസ് ഡയറക്ടർ, രൂപതാ കോർപ്പറേറ്റ് സെക്രട്ടറി,
മതബോധന കമ്മീഷൻ ചെയർമാൻ, രൂപതാ മൈനർ സെമിനാരി ആധ്യാത്മിക നിയന്താവ് എന്നീ തസ്തികകളിലും ബഹുമാനപ്പെട്ട അച്ഛൻ സേവനം ചെയ്തു.

ഭാരിച്ച തന്റെ ചുമതലകൾക്കിടയിലും വടവതൂർ പൗരസ്ത്യ വിദ്യാ പീഠത്തിൽ നിന്നും ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി എം ഡി എച്ച്‌ ബിരിദാധാരിയായി.

അച്ചന്റെ മൃതശരീരം 31-5-2021
തിങ്കളാഴ്ച രാവിലെ 7 -30ന് കാരിത്താസ് ആശുപത്രിയിൽ മോർച്ചറിയിൽ നിന്ന് വിയാനിയുടെ ഹോമിലും 9 മണിക്ക് സ്വഭവനത്തിലും എത്തിക്കും.
10 30 ന് കൂടല്ലൂർ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പൊതു ദർശനത്തിനു വയ്ക്കും.
ഉച്ചകഴിഞ്ഞ് 2-30 ന് പരിശുദ്ധ കുർബാനയും തുടർന്ന് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പൊലീത്തയുടെയും സഹായമെത്രാൻമാരുടെയും കാർമികത്വത്തിൽ കൂടല്ലൂർ പള്ളിസെമിത്തേരിയിൽ മൃതസംസ്കാരം നടത്തുന്നതുമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group