ഷെവയിലയാർ ഐ സി ചാക്കോ പുരസ്കാരം ജോൺ കച്ചിറമറ്റത്തിന്

ചങ്ങനാശ്ശേരി : ഷെവയിലയാർ ഐ സി ചാക്കോയുടെ സ്മരണാർത്ഥം ചങ്ങനാശ്ശേരി അതിരൂപത ഏർപ്പെടുത്തിയിരിക്കുന്ന ഷെവയിലയാർ ഐ സി ചാക്കോ പുരസ്കാരത്തിന് ജോൺ കച്ചിറമറ്റം അർഹനായി.
നാല് വർഷത്തിലൊരിക്കൽ നൽകുന്ന ഈ പുരസ്കാരത്തിന്റെ വിജയിയെ പ്രഖ്യാപിച്ചത് മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തയായിരുന്നു.
സമുദായ -ചരിത്ര -സാമൂഹിക- സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകളാണ് ജോൺ കച്ചിറമറ്റത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. മാർ തോമസ് തറയിൽ, പ്രൊഫ. ഡോ. റൂബിൾ രാജ്, ഫാ. ജോസഫ് പനക്കേഴം എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി നിർദ്ദേശിച്ച വ്യക്തികളിൽനിന്നും അതിരൂപതാ ക്യുറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
അതിരൂപത പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽവച്ച് മാർ ബിഷപ്പ് ജോസഫ് പെരുന്തോട്ടം പുരസ്കാരം നൽകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group