ഷെവലിയർ പ്രഫ. ഏബ്രഹാം അറക്കൽ അന്തരിച്ചു

എഴുത്തുകാരനും വാഗ്മിയുo ചരിത്രപണ്ഡിതനുമായ ഷെവലിയർ പ്രഫ. ഏബ്രഹാം അറക്കൽ അന്തരിച്ചു. ആലപ്പുഴയിലെ പുരാതന കുടുംബമായ അറക്കൽ വീട്ടിലെ നിര്യാതനായ ഈപ്പൻ അറക്കൽ (മുൻ എംഎൽഎ)യാണ് പിതാവ്. മാതാവ് നിര്യാതയായ ഏലിയാമ്മ ഈപ്പൻ (റിട്ട. അധ്യാപിക, സെന്റ് ജോസഫ്സ് സ്കൂൾ). കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു.

സാമൂഹ്യ സഭാ മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ച് 2007ൽ ബെനഡിക്ട് പതിനാറാമൻ പാപ്പ അൽമായർക്ക് നൽകുന്ന ഉന്നതമായ പേപ്പൽ ബഹുമതിയായ ഷെവലിയർ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. കെആർഎൽസിസിയുടെ ഗുരുശ്രേഷ്ഠ പുരസ്കാരമുൾപ്പെടെ നിരവധി ബഹുമതികൾ നേടിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group