കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ നാരായണ്‍പുരിൽ ക്രൈസ്തവ ദേവാലയം ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് ദേശീയ ന്യൂനപക്ഷ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുരയാണ് ഇക്കാര്യം അറിയിച്ചത്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ന്യൂനപക്ഷ കമ്മീഷൻ പാനൽ ബോർഡ് അംഗം ജോർജ് സെബാസ്റ്റ്യൻ നൽകിയ കത്തിനു മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ സമുദായങ്ങളുടെ താത്പര്യം പരിരക്ഷിക്കാൻ ദേശീയ ന്യൂനപക്ഷ കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും ലാൽപുര പറഞ്ഞു.
ഛത്തീസ്ഗഡിലെ വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആക്സിന്റെ നാഷണൽ കോ-ഓർഡിനേറ്ററും സുപ്രീംകോടതി അഭിഭാഷകനുമായ സാജു ജേക്കബിനെ ചുമതലപ്പെടുത്തിയതായും ജോർജ് സെബാസ്റ്റ്യൻ അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group