ദില്ലി: കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ദേവാലയത്തിനു നേര്‍ക്കുണ്ടായത് ആസൂത്രിതമായ ആക്രമണമായിരുന്നുവെന്ന് സംശയിക്കുന്നതായി ജഗദല്‍പൂര്‍ കത്തോലിക്കാ രൂപത ആരോപിച്ചു.
പോലീസ് സേനയുടെയും ജില്ലാ അധികൃതരുടെയും സാന്നിധ്യത്തിലായിരുന്നു ആക്രമികള്‍ പള്ളി നശിപ്പിച്ചതെന്നുo രൂപത അധികൃതര്‍ വ്യക്തമാക്കി.
നാരായണ്‍പൂരിലെ അക്രമങ്ങളെ കുറിച്ച് രൂപത പുറത്തിറക്കിയ വിശദീകരണ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ക്രൈസ്തവ വിശ്വാസികളുടെ മതംമാറ്റവും പുനഃപരിവര്‍ത്തനവും സംബന്ധിച്ച് പല ഗ്രാമങ്ങളിലും യോഗങ്ങള്‍ നടത്തിവരുകയായിരുന്നുവെന്നുo വിശദീകരണ കുറിപ്പില്‍ പറയുന്നു.ഇതേ തുടര്‍ന്ന് ഗ്രാമങ്ങളിലുള്ള ക്രിസ്ത്യന്‍ വിശ്വാസികള്‍ മര്‍ദ്ദിനത്തിനിരയാവുകയും വസ്തുവകകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാവുകയുമായിരുന്നു. ജനുവരി 2 ന് നാരായണ്‍പൂരില്‍ ആദിവാസി വിഭാഗം സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയ ആയിരക്കണക്കിന് പേര്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലെത്തി ഗേറ്റ് തകര്‍ത്ത് പള്ളിക്ക് നേരെ കല്ലേറ് ആരംഭിച്ചു. പള്ളിയുടെ പ്രധാന വാതില്‍ തകര്‍ത്ത്, ആക്രമണകാരികളായ ജനക്കൂട്ടം പള്ളിയില്‍ പ്രവേശിച്ചു. പ്രധാന അള്‍ത്താരയുള്‍പ്പെടെ എല്ലാം അക്രമികള്‍ നശിപ്പിച്ചു. ഗ്രോട്ടോയിലുമുള്ള പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും തല്ലി തകര്‍ത്തു.അരമണിക്കൂറിനുള്ളിലാണ് സംഘം എല്ലാം തകര്‍ത്ത് നശിപ്പിക്കുകയും പണം കൊള്ളയടിക്കുകയും ചെയ്തത്. പോലീസ് സേനയുടെയും മറ്റ് ജില്ലാ ഭരണകൂടത്തിന്റെയും സാന്നിധ്യത്തിലാണ് ഇതെല്ലാം നടന്നത്. അവര്‍ക്കു പോലും നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വന്നു. എസ്പിക്ക് തലയ്ക്കാണ് അടിയേറ്റത്. ജില്ലാ ഭരണകൂടത്തെ പോലും ദുര്‍ബലപ്പെടുത്തികൊണ്ടുള്ള ആസൂത്രിത ആക്രമണമായിരുന്നു നടന്നതെന്നു വ്യക്തമാണെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group