ഛത്തീസ്ഗഡ് :ക്രിസ്തുവിന്റെ പിറവി ആഘോഷിക്കാനും ആരാധന നടത്താനും സ്വന്തം മണ്ണിൽ ജീവിക്കാനും അവസരം നിഷേധിക്കപ്പെട്ടിരിക്കുകയാണ് ഛത്തീസ്ഗഡിലെ നാരായൺപുർ ഗ്രാമവാസികൾക്ക്.
നാരായൺപുർ, കൊണ്ടഗോൺ ജില്ലകളിലുൾപ്പെട്ട 19 ആദിവാസി ഗ്രാമങ്ങളിലെ ക്രൈസ്തവ വിശ്വാസികൾക്കുനേരേ ആഴ്ചകളായി തുടരുന്ന സാഹചര്യത്തിൽ അക്രമണങ്ങളെ ഭയന്ന് ഗ്രാമങ്ങളിൽ നിന്നു പലായനം ചെയ്ത നൂറുകണക്കിനു കുടുംബങ്ങൾ ഇനിയും സ്വന്തം മണ്ണിലേക്കു തിരിച്ചെത്താനാകാതെ ദുരിതത്തിലാണ്.
പലായനം ചെയ്തവർ ഗ്രാമങ്ങൾക്കു പുറത്തു പൊതുകളിസ്ഥലങ്ങളിലും മറ്റും ടെന്റുകൾ കെട്ടിയാണ് കഴിയുന്നത്. ഇവിടെ വെള്ളവും വൈദ്യുതിയുമില്ലാത്തതിന്റെ ദുരിതം വേറെയും. കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവർ പലായനം ചെയ്യേണ്ടിവന്നവരിലുണ്ട്.
ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് നേരത്തേയുണ്ടായിരുന്ന മതത്തിലേക്കു മടങ്ങണമെന്ന ആവശ്യവുമായാണ് ഒരു വിഭാഗം അക്രമികൾ ഗ്രാമവാസികൾക്കു നേരേ ആക്രമണം അഴിച്ചുവിടുന്നതെന്നു ഛത്തീസ്ഗഡിൽ മിഷണറിയായ വൈദികൻ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി വിവിധ ഗ്രാമങ്ങളിലുണ്ടായ ഇരുപതോളം അക്രമ സംഭവങ്ങളിൽ നിരവധി പേർക്കു പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ചിലർ ഇപ്പോഴും ആശുപത്രികളിലാണ്. നിരവധി വീടുകൾ തകർക്കപ്പെട്ടു.
നൂറുകണക്കിനു ഗ്രാമവാസികൾ സംഘടിച്ചു നാരായൺപുർ ജില്ലാ കളക്ടറുടെ കാര്യാലയവും റോഡും ദിവസങ്ങളോളം ഉപരോധിച്ചിട്ടും അക്രമികളെ അറസ്റ്റു ചെയ്യാനോ നടപടികൾ സ്വീകരിക്കാനോ പോലീസും അധികൃതരും തയാറായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. ഘർ വാപ്പസി മുദ്രാവാക്യവുമായാണ് അക്രമികൾ അഴിഞ്ഞാടുന്നതെന്നും അവർ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group