ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന അഭ്യർത്ഥനയുമായി കെസിവൈഎം താമരശ്ശേരി രൂപത.

കോട്ടയം : കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരികയും വൻ ഭൂരിപക്ഷത്തോടെ തുടർ ഭരണത്തിന് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് കളമൊരുങ്ങുകയും ചെയ്ത സാഹചര്യത്തിൽ പുതിയ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന ആവശ്യം കെ.സി.വൈ.എം.
ശക്തമായി ഉന്നയിക്കണമെന്ന് കെ. സി. വൈ. എം. താമരശ്ശേരി രൂപതാ നേതൃത്വം കെ.സി.വൈ.എം സംസ്ഥാനസമിതിയോട് ആവശ്യപ്പെട്ടു.2008 ന്യൂനപക്ഷക്ഷേമ വകുപ്പ് നിലവിൽ വന്നതുമുതൽ പ്രസ്തുത വകുപ്പ് മുസ്ലിം വിഭാഗത്തിന്റെ കുത്തകയാണെന്നും അതിന്റെ പരിണതഫലമായി ക്ഷേമപദ്ധതികളിൽ സിംഹഭാഗവും ഒരു വിഭാഗത്തിലേക്ക് മാത്രമായി ഒതുങ്ങിക്കൂടുന്നതും തിരിച്ചറിഞ്ഞ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയോ മറ്റൊരു ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവ സമുദായത്തിലെ മന്ത്രിയെ ഏൽപ്പിക്കുകയോ ചെയ്യണമെന്നും കത്തോലിക്കാ സഭയുടെ ഔദ്യോഗിക യുവജന പ്രസ്ഥാനമായ കെ.സി.വൈ.എം സംസ്ഥാന സമിതി സർക്കാരിനോട് ആവശ്യപ്പെടണമെന്നുമാണ് കീഴ് ഘടകമായ കെ.സി.വൈ.എം താമരശ്ശേരി രൂപത പ്രസ്താവനയിലൂടെ അഭ്യർത്ഥിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group