ചെന്നൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഇന്ത്യയിൽ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ജസ്യൂട്ട് വൈദികൻ ഫാ.സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം ചെന്നൈ ലയോള കോളജില്‍ എത്തിച്ചപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി പൊന്‍മുടി, എംപിമാരായ കനിമൊഴി, ധന്യനിധി മാരന്‍, ദളിത് പാര്‍ട്ടിയായ വിസികെയുടെ ചെയര്‍മാന്‍ തോല്‍ തിരുമാവളവന്‍ തുടങ്ങി നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.ഭീമ കൊറേഗാവ് കേസില്‍ പെടുത്തി തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ട ശേഷം മുംബൈ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ ഈശോ സഭാംഗമായ ഫാ.സ്റ്റാന്‍ സ്വാമിയുടെ ഭൗതികാവശിഷ്ട പേടകത്തില്‍ നിരവധി പേര്‍ പുഷ്പചക്രം അര്‍പ്പിച്ചു.സമൂഹത്തിലെ താഴ്ന്ന വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഫാ.സ്റ്റാന്‍ സ്വാമി തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയ ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group